ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരോട് ഹാജരാകാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിർദേശം

national minority commission summons finance additional chief secy

ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരോട് സെപ്റ്റംബർ 29 ന് നേരിട്ട് ഹാജരാകാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിർദേശം നൽകി.

ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിലാണ് നടപടി. ജോമോൻ പുത്തൻപുരയ്ക്കൽ എറണാകുളം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മുറിവാടകയിനത്തിൽ 13 ലക്ഷം രൂപ കുടിശിക കൊടുക്കാനുണ്ടെന്ന രേഖ ക്രിത്രിമമായി ചമച്ചെന്നാണ് പരാതി.

കോടതിയിൽ നിന്നും വിജിലൻസ് അന്വേഷണത്തിനായി ഇരുവർക്കുമെതിരെ പരാതി നൽകിയതിന്റെ പേരിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വ്യാജരേഖ ചമച്ചു എന്നാണ് ജോമോന്റെ പരാതിയിലെ ആരോപണം.

Story Highlights national minority commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top