Advertisement

സി-ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന; വാഹനത്തിന്റെ ജിപിഎസ് റെക്കോർഡർ പിടിച്ചെടുത്തു

September 23, 2020
Google News 2 minutes Read

തിരവനന്തപുരം വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം പരിശോധന നടത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് പരിശോധന നടത്തിയത്.

സി-ആപ്റ്റിലെ വാഹനത്തിന്റെ ജിപിഎസ് റെക്കോർഡർ അന്വേഷണ സംഘം പിടിച്ചെടുത്തു. വാഹനത്തിന്റെ ഡ്രൈവർ സുരേഷിനെയും ചോദ്യം ചെയ്തു. വാഹനം ഖുർആനുമായി മലപ്പുറത്തേക്ക് പോകവേ ജിപിഎസ് പ്രവർത്തനരഹിതമായിരുന്നു. ഇതേ തുടർന്നാണ് നിലവിൽ അന്വേഷണം സംഘം ജിപിഎസ് പരിശോധനയ്ക്കായി പിടിച്ചെടുത്തത്.

ഇന്നലെ സി-ആപ്റ്റിലെ സ്റ്റോർ ഇൻ-ചാർജ് നിസാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഡ്രൈവർ അഗസ്റ്റിനെയും ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് സി-ആപ്റ്റ് എംഡി ആയിരുന്ന അബ്ദുൽ റഹ്മാനെയും ഇന്നലെ എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു.

നിലവിൽ സി-ഡാക്കിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന നടക്കുന്നുണ്ട്. സൈബർ ഫോറൻസിക്ക് പരിശോധന നേരത്തെ പൂർത്തിയായിരുന്നു.

Story Highlights C-apt, NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here