ഇ- മൊബിലിറ്റി പദ്ധതി; കൺസള്‍ട്ടസി സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കി

ramesh chennithala pinarayi vijayan

ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസള്‍ട്ടസി സ്ഥാനത്ത് നിന്ന് ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ സർക്കാർ ഒഴിവാക്കി. സമയബന്ധിതമായി പ്രോജക്ട് പ്ലാൻ സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെ കൺസള്‍ട്ടസി കരാർ നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

Read Also : ഇ- മൊബിലിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാറിനെ കേന്ദ്രം വിലക്കിയിരുന്നതായി രേഖകൾ

2020 മാർച്ചിൽ ഇ മൊബിലിറ്റി പദ്ധതി റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു ധാരണ. ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. ഓഗസ്റ്റ് 30 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പി ഡബ്ല്യൂസിയെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ നടപടിയോടെ പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണങ്ങളിൽ മറുപടിയില്ലാതെ വന്നതോടെ മുടന്തൻ ന്യായങ്ങളുയർത്തിയാണ് പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്‌സിനെ സർക്കാർ ഒഴിവാക്കിയതെന്നും ചെന്നിത്തല. ഇ- മൊബിലിറ്റി വിവാദത്തിന് പിന്നാലെ സ്വപ്നസുരേഷിനെ സ്‌പേസ് പാർക്കിൽ നിയമിച്ചതും പിഡബ്ല്യൂസിയെ സംശയ നിഴലിൽ നിർത്തിയിരുന്നു.

ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടൻസിയായി പ്രൈസ് വാട്ടർ ഹൌസ് കൂപ്പേഴ്‌സിനെ നിയമിച്ചത് ഏറെ വിവാദമായിരുന്നു. ടെണ്ടർ നടപടില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പിഡബ്ല്യൂസിയെ നിയമിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Story Highlights ramesh chennithala, price water coopers, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top