Advertisement

ലോക്ക്ഡൗണ്‍; റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക തിരികെ നല്‍കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

September 23, 2020
Google News 1 minute Read

ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്ര നിശ്ചയിച്ചു വിമാന ടിക്കറ്റ് എടുത്തിരുന്ന എല്ലാ യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും മടക്കി നല്‍കണമെന്ന പൊതുതാല്‍പര്യഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജി, ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. എല്ലാ വശവും പരിശോധിച്ച ശേഷം നിലപാട് അറിയിക്കാന്‍ കഴിഞ്ഞതവണ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. വിമാനക്കമ്പനികളോടും നിലപാട് തേടിയിരുന്നു.

Story Highlights supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here