മന്ത്രി വി.എസ് സുനിൽ കുമാറിന് കൊവിഡ്

VS Sunil Kumar confirmed covid

കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിക്കാണ് ഇതോടെ കൊവിഡ് ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ ആർടി പിസിആർ ടെസ്റ്റിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുമായി അടുത്തിടപഴകിയ ഉദ്യോഗസ്ഥരടക്കമുള്ളവർ നിരീക്ഷണത്തിൽ പോകും.

നേരത്തെ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വർഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ മന്ത്രി വി.എസ് സിനുൽ കുമാറും പങ്കെടുത്തിരുന്നു. എന്നാൽ ഈ വേദിയിലെല്ലാം സാമൂഹിക അകലം പാലിച്ചിരുന്നു.

മന്ത്രിയുടെ ഓഫിസിലും സാമുഹിക അകലവും മറ്റ് കൊവിഡ് മാർഗ നിർദേശങ്ങളും പാലിച്ചിരുന്നതിനാൽ മന്ത്രിയുമായി പ്രാഥമിക സമ്പർക്കമുള്ളവർ മാത്രം നിരീക്ഷണത്തിൽ പോയാൽ മതിയാകും എന്നാണ് നിലവിലെ നിഗമനം.

Story Highlights VS Sunil Kumar confirmed covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top