Advertisement

പരീക്ഷ നടത്തികിട്ടാന്‍ നിയമയുദ്ധത്തിനിറങ്ങി കാലിക്കറ്റ് സര്‍വകലാശാലയിലെ അവസാനവര്‍ഷ ബിടെക് വിദ്യാര്‍ത്ഥികള്‍

September 24, 2020
Google News 2 minutes Read

പരീക്ഷ നടത്തികിട്ടാന്‍ നിയമയുദ്ധത്തിനിറങ്ങി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ അവസാന ബി.ടെക് ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് രണ്ട് വര്‍ഷമായി സപ്ലിമെന്ററി പരീക്ഷ നടത്തണമെന്ന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. നിലവില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

പരീക്ഷ നടത്തി കിട്ടാനും ഫലം കൃത്യമായി പ്രഖ്യാപിക്കാനുമാണ് നിയമയുദ്ധം. സപ്ലിമെന്ററി പരീക്ഷ നടത്തണമെന്ന ആവശ്യവുമായി യൂണിവേഴ്‌സിറ്റിക്കു രണ്ടു വര്‍ഷമായി അപേക്ഷ നല്‍കിയിട്ട്. ഫലമില്ല. സിന്റിക്കേറ്റ്, ഉന്നത വിദ്യാഭാസ മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കെല്ലാം നിവേദനം നല്‍കി. എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ല. പരീക്ഷ വൈകി ഭാവി പ്രതിസന്ധിയിലായ അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍.

കേരള ടെക്കാനിക്കല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നതിനു തൊട്ടുമുന്‍പുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അവസാന ബി ടെക് ബാച്ചിലെ കുട്ടികളാണ് നിയമയുദ്ധത്തിനിറങ്ങിയിരിക്കുന്നത്. കെടിയു നിലവില്‍ വന്നപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനിയറിംഗ് മേഖലയെ കൈവിട്ടു എന്നതാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

Story Highlights BTech students, of Calicut University in legal battle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here