കശ്മീരിൽ ഏറ്റുമുട്ടൽ; ജവാൻ വീരമൃത്യുവരിച്ചു

കശ്മീരിലെ ബുദ്ഗാമിൽ സിആർപിഎഫ് സംഘത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാൻ വീരമൃത്യുവരിച്ചു. സിആർപിഎഫിന്റെ പട്രോളിംഗ് സംഘത്തിന് നേരെ ഇന്ന് രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്.

കൂടാതെ അവന്തിപോരയിലെ ത്രാൽ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഒരു ഭീകരനെ വധിച്ചു. സംയുക്ത സേനയുടെ ഭീകരവിരുദ്ധ നടപടിയിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് സേന നടത്തിയ തെരച്ചിലിൽ ആയുധങ്ങൾ പിടിച്ചെടുത്തു.

Story Highlights Clashes in Kashmir; The jawan was martyred

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top