ഡൽഹിയിൽ കൊവിഡിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സെപ്തംബർ പതിനാറ് വരെ ഡൽഹിയിൽ 4,500 വരെയായിരുന്നു കൊവിഡ് പ്രതിദിന കണക്ക്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത് കുറഞ്ഞു. അടുത്ത ദിവസങ്ങളിൽ കൊവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനയെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
പ്രതിദിന കണക്കിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് സെപ്തംബർ പതിനാറിനായിരുന്നു. 4,473 പേർക്കാണ് സെപ്തംബർ പതിനാറിന് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്തംബർ 15 മുതൽ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും 30 മുതൽ 40 വരെ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷം കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു. 24 മണിക്കൂറിനകം 3,700 കേസുകളും അതിൽ താഴെയുമായി പ്രതിദിന കൊവിഡ് കണക്ക്. വരും ദിവസങ്ങളിൽ കൊവിഡ് വ്യാപനം കുറയുമെന്ന സൂചനയും കേജ്‌രിവാൾ പങ്കുവച്ചു.
ഡൽഹിയിൽ ഇതുവരെ രണ്ടുലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,638 പേർക്കാണ് ജീവൻ നഷ്ടമായത്.
Story Highlights – Delhi, Covid 19, Aravind Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here