പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ എഴുപതാം ജന്മദിനം വ്യവസായ പ്രമുഖര്‍ക്കൊപ്പം ആഘോഷിച്ചെന്ന് പ്രചാരണം [ 24 fact check]

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ എഴുപതാം ജന്മദിനം വ്യവസായ പ്രമുഖര്‍ക്കൊപ്പം ആഘോഷിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം.രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യവസായ പ്രമുഖര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നുവെന്നാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. പ്രധാനമന്ത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാജ സന്ദേശങ്ങള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.
2017 ജൂലൈയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണിവ. വിഡിയോയില്‍ ഒപ്പമുള്ളത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ്. ഇസ്രയേലിലെ ദോര്‍ ബീച്ചിലുള്ള മൊബൈല്‍ വാട്ടര്‍ ഫില്‍ട്രേഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരിചയപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചാരണങ്ങള്‍ക്കൊപ്പമുള്ളത്.
Story Highlights – Did PM Modi Celebrate His Birthday With Industrialists Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here