‘ചോദ്യം ചെയ്യലിന് ജലീൽ ഒളിച്ചുപോകേണ്ടിയിരുന്നില്ല’: കാനം രാജേന്ദ്രൻ

സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിന് ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നുവെന്ന്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രി ഔദ്യോഗിക വാഹനത്തിൽ തന്നെ പോകണമായിരുന്നു. അന്വേഷണ ഏജൻസികൾ സെക്രട്ടേറിയറ്റിന് ചുറ്റും കറങ്ങി നിൽക്കുകയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയും കെ.ടി ജലീലിനെതിരെയും വിമർശനമുണ്ടായില്ല. സ്വാഭാവിക ചർച്ച മാത്രമേ സിപിഐ യോഗത്തിൽ ഉണ്ടായിട്ടുള്ളൂവെന്നും കാനം വിശദീകരിച്ചു. സ്വർണക്കടത്തിലും ലൈഫ് മിഷനിലും ഇടതു മുന്നണിയെ ദുർബലപ്പെടുത്താനില്ല. സ്വർണക്കടത്ത് സെക്രട്ടറിയേറ്റിനെ ചുറ്റിപറ്റിയാണ് നിൽക്കുന്നത്. നയപരമായ കാര്യങ്ങൾ തുറന്നു പറയും. എന്നാൽ മുന്നണിയെ അടിക്കാനുള്ള വടിയായി സിപിഐയെ ഉപയോഗിക്കേണ്ട. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
സർക്കാരിനെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തുന്ന പ്രതിപക്ഷത്തിന് ആങ്ങള ചത്താലും നാന്തൂന്റെ കണ്ണീർ കണ്ടാൽ മതിയെന്ന നിലപാടാണെന്ന് കാനം വിമർശിച്ചു. സർക്കാരിനെ പ്രതിരോധിക്കാൻ 29ന് സെക്രട്ടേറിയേറ്റ് പടിക്കൽ സിപിഐ ധർണ നടത്തുമെന്നും കാനം കൂട്ടിച്ചേർത്തു.
Story Highlights – Kanam Rajendran, K T jaleel, CPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here