കെ എസ് യു ‘കൊവിഡ് സ്‌പ്രെഡിംഗ് യൂണിയൻ’ എന്ന് എം എം മണി

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ പരിഹസിച്ച് വൈദ്യുത മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ അഭിജിത്തിന് കൊവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ അദ്ദേഹം വ്യാജമേൽവിലാസവും പേരുമാണ് കൊവിഡ് പരിശോധനക്കായി ഉപയോഗിച്ചത് എന്ന് ചൂണ്ടിക്കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി. ഇക്കാര്യം വിവാദമായ പശ്ചാത്തലത്തിലാണ് എം എം മണിയുടെ കുറിപ്പ്. കൊവിഡ് സ്‌പ്രെഡിംഗ് യൂണിയൻ എന്ന ഹാഷ്ടാഗും അദ്ദേഹം നൽകിയിട്ടുണ്ട്.
Read Also : ചോദ്യം ചെയ്യൽ നടപടി മാത്രം; ജലീൽ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മന്ത്രി എം എം മണി
കുറിപ്പ് താഴെ:
ചായകുടിച്ചാൽ കാശ്
‘അണ്ണൻ തരും’
കോവിഡ് ടെസ്റ്റ് നടത്തിയാൽ
പേരും മേൽവിലാസവും
‘വേറെ അണ്ണന്റെ തരും’
#KovidSpreadingUnion
അതേസമയം വിവാദത്തിൽ പ്രതികരണവുമായി അഭിജിത്തും രംഗത്തെത്തിയിരുന്നു. ആരോപണം നിഷേധിച്ച് അഭിജിത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. തന്നെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പരിശോധനയ്ക്ക് എത്തിയത് സഹഭാരവാഹിയായ ബാഹുലിനൊപ്പമാണെന്നും അഭിജിത്ത് പോസ്റ്റിൽ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവായതിന് ശേഷം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും കെ എം അഭിജിത്ത് പറഞ്ഞു.
Story Highlights – mm mani, k m abhijith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here