ഐപിഎൽ മാച്ച് 6: പഞ്ചാബ് ബാറ്റ് ചെയ്യും

RCB KXIP IPL Toss

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും. ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂർ നിരയിൽ മാറ്റങ്ങളില്ല. രണ്ട് മാറ്റങ്ങളുമായാണ് കിംഗ്സ് ഇലവൻ പഞ്ചാബ് ഇറങ്ങുക.

Read Also : ഐപിഎൽ മാച്ച് 6: പഞ്ചാബിൽ ഗെയിൽ കളിക്കാൻ സാധ്യത

കിംഗ്സ് ഇലവൻ പഞ്ചാബിൽ ന്യൂസീലൻഡ് ഓൾറൗണ്ടർ ജെയിംസ് നീഷം അരങ്ങേറും. ക്രിസ് ജോർഡനു പകരക്കാരനായാണ് നീഷം ടീമിലെത്തിയത്. കൃഷ്ണപ്പ ഗൗതമിനു പകരം മുരുഗൻ അശ്വിനും ഇന്ന് കളിക്കും.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട പഞ്ചാബ് ജയം തേടിയാണ് ഇറങ്ങിയിരിക്കുന്നത്. ബാംഗ്ലൂർ ആവട്ടെ സൺറൈസേഴ്സിനെതിരെ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ്.

Story Highlights Royal challengers Bangalore vs Kings Eleven Punjab toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top