ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ പച്ചക്കറി വിൽക്കുന്നുവെന്ന് വ്യാജ പ്രചരണം [24 Fact Check]

sudha murthy vegetable selling fact check

ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാ മൂർത്തിയുമായുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പച്ചക്കറി കൂട്ടത്തിന് നടുവിൽ ചിരിച്ചു കൊണ്ടിരിക്കുന്ന സുധാ മൂർത്തിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. സുധാ മൂർത്തി പച്ചക്കറി വിൽക്കുന്നുവെന്ന സന്ദേശവും ചിത്രത്തിന് തലക്കെട്ടായി നൽകിയിട്ടുണ്ട്.

പണത്തിന്റെ അഹങ്കാരം ഇല്ലാതാക്കാൻ വേണ്ടി വർഷത്തിലൊരിക്കൽ സുധാ മൂർത്തി പച്ചക്കറി കച്ചവടക്കാരിയുടെ വേഷം അണിയുമെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റ്.

പണം ഒരാളുടെ ജീവിതമൂല്യങ്ങളെ ബാധിക്കുന്നത് എങ്ങനെയാണ് തടയുന്നതെന്നുമുള്ള ഉള്ളടക്കത്തോടെ നിരവധി പോസ്റ്റുകളാണ് ഈ ഫോട്ടോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്ത തെറ്റാണ്.

sudha murthy vegetable selling

ബെംഗളുരുവിലെ രാഘവേന്ദ്ര ക്ഷേത്രത്തിൽ ഭഗവത് സേവയ്ക്കായി എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്. ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കാൻ വേണ്ട സേവനം എല്ലാ വർഷവും സുധാ മൂർത്തി ഇവിടെയെത്തി ചെയ്ത് നൽകാറുണ്ട്. താൻ ഇതുവഴി സാമ്പത്തിക ലാഭമോ പ്രശസ്തിയോ ആഗ്രഹിക്കുന്നില്ലെന്ന് സുധാ മൂർത്തി ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി.

Story Highlights sudha murthy vegetable selling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top