സംസ്ഥാനത്ത് ഇതുവരെ 635 കൊവിഡ് മരണം

സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 635 കൊവിഡ് മരണം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച 22 പേരുടേത് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

Read Also : സംസ്ഥാനത്ത് 12 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

അതേസമയം, സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂർ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂർ, പാലക്കാട് 419 വീതം, കോട്ടയം 322, കാസർഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights covid death, Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top