സംസ്ഥാനത്ത് 12 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പന്ത്രണ്ട് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്‌സ്‌പോട്ടുകൾ 652 ആയി. 14 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി.
പുതിയ ഹോട്ട്‌സ്‌പോട്ടുകൾ
കോട്ടയം ജില്ലയിലെ പുതുപ്പള്ളി (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 3), കാഞ്ഞിരപ്പള്ളി (16), മൂന്നിലവ് (5), തൃശൂർ ജില്ലയിലെ നടതറ (4, 5 (സബ് വാർഡ്), വേലൂക്കര (സബ് വാർഡ് (സബ് വാർഡ് 4), എറണാകുളം ജില്ലയിലെ നായരമ്പലം (സബ് വാർഡ് 3), വടക്കേക്കര (സബ് വാർഡ് 17), മലപ്പുറം ജില്ലയിലെ എ.ആർ. നഗർ (6, 7, 9), തിരൂരങ്ങാടി മുൻസിപ്പാലിറ്റി (8, 32, പോലീസ് സ്റ്റേഷൻ ഏരിയ), ഇടുക്കി ജില്ലയിലെ അയ്യപ്പൻ കോവിൽ (സബ് വാർഡ് 1, 3, 5, 13), കൊല്ലം ജില്ലയിലെ പേരയം (1, 2, 3, 13, 14), കണ്ണൂർ ജില്ലയിലെ പന്ന്യന്നൂർ (3 (സബ് വാർഡ്), 8)
അതേസമയം, സംസ്ഥാനത്ത് 6477 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂർ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂർ, പാലക്കാട് 419 വീതം, കോട്ടയം 322, കാസർഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
Story Highlights – Covid 19, hotspot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here