ലോക്ക്ഡൗണ്‍; വിമാന ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി വിധിപറയാന്‍ മാറ്റി

ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്ര നിശ്ചയിച്ചു വിമാന ടിക്കറ്റ് എടുത്തിരുന്ന എല്ലാ യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും മടക്കി നല്‍കണമെന്ന പൊതുതാല്‍പര്യഹര്‍ജി സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.

ടിക്കറ്റ് തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരന്റെ പേരില്‍ നല്‍കാമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അടുത്ത മാര്‍ച്ച് 31നകം ഈ തുക ഉപയോഗിച്ച് വീണ്ടും ടിക്കറ്റെടുക്കാവുന്നതാണ്. മറ്റൊരാള്‍ക്ക് ഈ വൗച്ചര്‍ കൈമാറുന്നതിനും തടസമില്ല. മാര്‍ച്ച് 31-നകം യാത്ര ചെയ്യുന്നില്ലെങ്കില്‍ ടിക്കറ്റ് തുക പലിശ സഹിതം യാത്രക്കാരന് മടക്കി നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Story Highlights Air ticket refund, Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top