‘ക്രിക്കറ്റിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കരുത്’; സുനിൽ ഗവാസ്കറിനെതിരെ വിമർശനവുമായി അനുഷ്ക ശർമ്മ

Anushka Gavaskar Virat Kohli

ഐപിഎൽ കമൻ്ററിക്കിടെ ആർസിബി ക്യാപ്റ്റൻ വിരാട് കോലിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ മുൻ ദേശീയ താരം സുനിൽ ഗവാസ്കറിനെതിരെ വിമർശനവുമായി നടിയും വിരാടിൻ്റെ ഭാര്യയുമായ അനുഷ്ക ശർമ്മ. ക്രിക്കറ്റിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുത് എന്ന് അനുഷ്ക പറഞ്ഞു. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇന്ത്യൻ ഇതിഹാസ താരത്തിനെതിരെ രംഗത്തെത്തിയത്. ഗവാസ്കറിൻ്റെ പ്രസ്താവന വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ഗവാസ്കറുടെ വിവാദ പ്രസ്താവന. “ലോക്ക്ഡൗണിൽ അനുഷ്ക ശർമ്മ എറിഞ്ഞ പന്തുകളിൽ മാത്രമാണ് കോലി പരിശീലിച്ചത്. ഞാൻ ആ വിഡിയോ കണ്ടതാണ്.”- വിൻഡീസ് പേസർ ഷെൽഡൻ കോട്രൽ എറിഞ്ഞ മൂന്നാം ഓവറിനിടെ ഗവാസ്കർ പറഞ്ഞു.

അനുഷ്ക ശർമ്മ പന്തെറിയുന്നതും കോലി ബാറ്റ് ചെയ്യുന്നതുമായ ഒരു വിഡിയോ കുറച്ച് നാളുകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു ഗവാസ്കറുടെ കമൻ്ററി. ഇതിനു പിന്നാലെയാണ് അനുഷ്ക മുൻ താരത്തിനെതിരെ ആഞ്ഞടിച്ചത്.

Read Also : ട്രാക്ക് മാറ്റി ബാംഗ്ലൂർ; കിംഗ്സ് ഇലവനു കൂറ്റൻ ജയം

“ഭർത്താവിൻ്റെ ഗെയിമുമായി ബന്ധപ്പെട്ട് ഭാര്യയെ കുറ്റപ്പെടുത്തിയത് എന്തിനാണ്? മുൻ വർഷങ്ങളിൽ കമൻ്ററി പറയുന്നതിനിടെ താങ്കൾ മറ്റ് ക്രിക്കറ്റർമാരുടെ സ്വകാര്യ ജീവിതത്തെ മാനിച്ചിരുന്നു എന്ന് എനിക്കറിയാം. ഞങ്ങളും അതേ അളവിൽ ബഹുമാനം അർഹിക്കുന്നവരാണെന്ന് താങ്കൾ കരുതുന്നില്ലേ? 2020 ആയിട്ടും എൻ്റെ കാര്യങ്ങൾക്ക് മാറ്റമില്ല. ഇപ്പോഴും എന്നെ എന്തിനാണ് നിങ്ങൾ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്?”- തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അനുഷ്ക കുറിച്ചു.

Anushka Sharma story 1

Story Highlights Anushka Sharma slams Sunil Gavaskar for his alleged comment on her and Virat Kohli

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top