കൊവിഡ് പരിശോധനക്കെത്തിയ ആരോഗ്യപ്രവർത്തകരുടെ ചിത്രം പകർത്തി; കൊച്ചിയിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം

കൊച്ചിയിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം. കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രം പകര്‍ത്തിയ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫറെ പെട്രോള്‍ പമ്പ് ജീവനക്കാരാണ് ക്രൂരമര്ദിച്ചത്. കൊച്ചി ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ആല്ബിന് മാത്യുവിന് നേരെയാണ് ഹൈക്കോടതിക്ക് സമീപത്തുള്ള പമ്പിലെ ജീവനക്കാര്‍ മര്‍ദ്ദനം അഴിച്ചുവിട്ടത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ആല്‍ബിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘം ആല്‍ബിന്റെ ക്യാമറയും മൊബൈല്‍ ഫോണും അടിച്ചുതകര്‍ക്കുകയും ചെയ്തു.
Story Highlights – jouranilst attacked in kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here