പെരിയ ഇരട്ടക്കൊലപാതകം: സിബിഐ ഉത്തരവിന് സ്റ്റേ ഇല്ല; സർക്കാർ ആവശ്യം തള്ളി

പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.
സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ മനീന്ദർ സിംഗാണ് ഹാജരായത്. രാഷ്ട്രീയ സങ്കീർണതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ച കേസാണ് ഇതെന്നും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്നും സർക്കാർ വാദിച്ചു. ഒരു പ്രതി വിദേശത്തായിരുന്നുവെന്നും അയാളെയും അറസ്റ്റ് ചെയ്തുവെന്നും വാദത്തിൽ പറയുന്നു. ഇപ്പോൾ തന്നെ ജോലിഭാരമാണെന്ന് സിബിഐയും കൂട്ടിച്ചേർത്തു.
ലോക്കൽ പൊലീസിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തങ്ങൾക്ക് അയക്കരുതെന്നാണ് സിബിഐ കോടതിയിൽ പറയുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്നും വാദിച്ചു.
കേസിൽ സുപ്രിംകോടതി സിബിഐയ്ക്ക് നോട്ടിസ് നൽകി. യുവാക്കളുടെ മാതാപിതാക്കൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം സിബിഐ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് നോട്ടിസിലെ ഉള്ളടക്കം. മാതാപിതാക്കളുടെ നിലപാടും സുപ്രിംകോടതി തേടിയിട്ടുണ്ട്.
Story Highlights – no stay for cbi probe periya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here