കുറഞ്ഞ ഓവർ നിരക്ക്; വിരാട് കോലിക്ക് 12 ലക്ഷം രൂപ പിഴ

over Virat Kohli fined

കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിക്ക് 12 ലക്ഷം രൂപ പിഴ. ഇന്നലെ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലെ ഓവർ നിരക്കിൻ്റെ പേരിലാണ് കോലിക്ക് ഐപിഎൽ മാനേജ്മെൻ്റ് പിഴയിട്ടത്. സീസണിൽ കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ട ആദ്യ സംഭവമാണ് ഇത്.

Read Also : ട്രാക്ക് മാറ്റി ബാംഗ്ലൂർ; കിംഗ്സ് ഇലവനു കൂറ്റൻ ജയം

മത്സരത്തിൽ കോലിക്കും ആർസിബിയ്ക്കും ഇന്നലെ തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിനെ ലോകേഷ് രാഹുലിൻ്റെ മാസ്മരിക സെഞ്ചുറിയുടെ മികവിൽ കിംഗ്സ് ഇലവൻ പഞ്ചാബ് തല്ലിച്ചതച്ചു. 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയ പഞ്ചാബിനായി ക്യാപ്റ്റൻ ലോകേഷ് രാഹുൽ 69 പന്തുകളിൽ 132 റൺസ് നേടി പുറത്താവാതെ നിന്നു. രാഹുൽ 83ലും 89ലും നിൽക്കെ കോലി രാഹുലിൻ്റെ ക്യാച്ചുകൾ പാഴാക്കിയിരുന്നു.

മറുപടി ബാറ്റിംഗിൽ ബാംഗ്ലൂർ 109 റൺസിന് എല്ലാവരും പുറത്തായി. അവിടെയും കോലി പരാജയപ്പെട്ടു. വെറും ഒരു റൺ മാത്രമാണ് ബാംഗ്ലൂർ നായകന് സ്കോർ ചെയ്യാനായത്. 30 റൺസെടുത്ത വാഷിംഗ്ടൺ സുന്ദർ ആണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ.

Story Highlights Slow over rate Virat Kohli fined 12 lakh rs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top