കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ

പൂജാ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ- തിരുവനന്തപുരം, ചെന്നൈ- മംഗളൂരു, ചെന്നൈ-മൈസൂരു എന്നീ മൂന്ന് തീവണ്ടികളാണ് ഈ മാസം 27, 28
തീയതികളിലായാണ് സർവീസ് ആരംഭിക്കുക.

പുതിയ സർവീസുകൾ ആരംഭിച്ചതിന് പുറമേ സ്റ്റോപ്പുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇവ റിസർവേഷൻ മാത്രമുള്ള സർവീസുകളാണ്. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്‌സ്പ്രസും തിരുവനന്തപുരം- സിൽചാർ തീവണ്ടിയും ഓടിച്ചേക്കുമെന്നാണ് സൂചന. അടുത്തമാസം മുതൽ കൂടുതൽ സർവീസുകൾ നടത്താനും സാധ്യതയുണ്ട്.

Story Highlights Southern Railway has decided to run daily trains to Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top