സംസ്ഥാനത്ത് 19 ഹോട്ട്‌സ്‌പോട്ടുകൾ കൂടി

സംസ്ഥാനത്ത് 19 പുതിയ ഹോട്ട്‌സ്‌പോട്ടുകൾകൂടി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 652 ആയി. പത്തൊൻപത് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി.

പുതിയ ഹോട്ട്‌സ്‌പോട്ടുകൾ

തൃശൂർ ജില്ലയിലെ തോളൂർ (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 1, 8), മാള (സബ് വാർഡ് 17), ചൂണ്ടൽ (സബ് വാർഡ് 2), ഒരുമനയൂർ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാർഡ് 5), നീലംപേരൂർ (സബ് വാർഡ് 2, 3, 12), കുത്തിയതോട് (സബ് വാർഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാർ (സബ് വാർഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാർഡ് ), 8, 11, 12, 14), പനമരം (സബ് വാർഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാർഡ് 6), പിറവം മുൻസിപ്പാലിറ്റി (സബ് വാർഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാൽ (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുൻസിപ്പാലിറ്റി (സബ് വാർഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 7,006 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 1,050 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസർഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top