‘കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയില്ലെങ്കിൽ 20 ലക്ഷം പേർ മരിക്കും’; ലോകാരോഗ്യ സംഘടന

ആഗോളതലത്തിൽ കൊവിഡിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങൾ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പത്ത് ലക്ഷത്തോളം പേർ കൂടി കൊവിഡിനിരയാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
ആഗോള തലത്തിൽ കൊവിഡ് മൂലമുള്ള മരണങ്ങൾ പത്ത് ലക്ഷത്തിനടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വെർച്വൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
20 ലക്ഷം പേർ കൊവിഡിനെ തുടർന്നു മരിക്കുന്നുവെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത സംഖ്യയാണ്. എന്നാൽ, കൂട്ടായ പ്രവർത്തനമില്ലെങ്കിൽ അതിലേക്ക് നീങ്ങുമെന്നും ഇത് വളരെ നിർഭാഗ്യകരമായ കാര്യമാണെന്നും മൈക്കൽ റയാൻ കൂട്ടിച്ചേർത്തു. ഇതിനു പുറമേ, കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിന്റെ ഉത്പാദനം, വിതരണം എന്നീ വിഷയങ്ങളിലും ലോകം അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
Story Highlights – ‘2 million people will die if the fight against Kovid is not intensified’; World Health Organization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here