കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രക്ഷോഭം; പഞ്ചാബിൽ കർഷകർ ഇന്നും ട്രെയിൻ തടയും

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്പെടുന്നു. പഞ്ചാബിൽ കർഷകർ ഇന്നും ട്രെയിൻ തടയും. ഹരിയാനയിലും വൻ കർഷകപ്രക്ഷോഭമാണ് തുടരുന്നത്.

സഭയിൽ പ്രതിപക്ഷ പാർട്ടികൾ ആരംഭിച്ച പ്രതിഷേധം, തെരുവുകളിൽ കർഷകരുടെ പ്രക്ഷോഭമായി മാറി. പഞ്ചാബിലെ അമൃത്സറിൽ, ഫിറോസ്പൂരിലും ട്രെയിനുകൾ തടഞ്ഞുള്ള സമരം ഇന്നും തുടരും. കൂടാതെ റോഡുകൾ ഉപരോധിച്ച് പഞ്ചാബിൽ കർഷക സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. കർഷക പ്രക്ഷോഭം രൂക്ഷമായ അമ്പാലയിലെ ഹരിയാന- പഞ്ചാബ് അതിർത്തി അടച്ചു. കൃഷിയെ മാത്രം ആശ്രയിക്കുന്ന ഹരിയാനയിലെ ഉൾഗ്രാമങ്ങളിൽ കർഷകർ റോഡുകൾ അടച്ചു തെരുവിലിറങ്ങി. കർഷകരും കുടുംബാംഗങ്ങളും, കുട്ടികളും വരെ പ്രതിഷേധത്തിൻറെ ഭാഗമാകുന്ന കാഴ്ചയാണ് ഹരിയാനയിൽ കണ്ടത്.

Story Highlights Agitation against agricultural bills; In Punjab, farmers still block trains

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top