ശിരോമണി അകാലി ദൾ എൻഡിഎ വിട്ടു

ശിരോമണി അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് നടപടി.

കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹർ സിമ്രത് ബാദൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കാർഷിക ബില്ലുകൾ പുനഃപരിശോധിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് അകാലി ദൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബില്ലുകളിൽ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദൾ കൈക്കൊണ്ടത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാകുകയാണ്. പഞ്ചാബിൽ കർഷകരുടെ ട്രെയിൻ തടയൽ സമരം സെപ്റ്റംബർ 29 വരെ നീട്ടി. ഹരിയാനയിലെ കർഷക ഗ്രാമങ്ങളിൽ വൻ പ്രക്ഷോഭമാണ് തുടരുന്നത്. അതിനിടെ കർഷക ബില്ലിനെതിരെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രിംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

Story Highlights Akali Dal, BJP, NDA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top