വഞ്ചിയില്‍ ആളെ കടത്തുന്ന അത്യപൂര്‍വം കടവുകളിലൊന്ന്; കനോലി കനാലും ചിങ്ങാരത്ത് മാധവനും

വഞ്ചിയില്‍ ആളെ കടത്തുന്ന അത്യപൂര്‍വം കടവുകളിലൊന്നാണ് തൃശൂരിലെ കനോലി കനാലിന് കുറുകെയുള്ള വള്ളിവട്ടം കടത്ത്. അറുപത്തിയൊന്ന് വയസുള്ള ചിങ്ങാരത്ത് മാധവനാണ് ഇവിടുത്തെ തോണിക്കാരന്‍.
കഥകളേറെ പറഞ്ഞ് ഒഴുകി നീങ്ങുന്ന ഓളങ്ങളെ താണ്ടി അക്കരയിക്കരെ ആളെക്കടത്തുന്ന ഈ തോണിയാത്രക്ക് ഒരു നൂറ്റാണ്ടിന്റെ ചെറുപ്പമുണ്ട്. പള്ളി നട – വള്ളിവട്ടം കടത്ത് ഇന്നും സജീവമാണ്. ശ്രീനാരായണപുരം – വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകള്‍ സംയുക്തമായാണ് കടത്ത് നടത്തി വരുന്നത്. തനിക്ക് ഓര്‍മ വെച്ച കാലത്തും ഇവിടെ കടത്തുവള്ളമുണ്ടായിരുന്നതായി മാധവന്‍ സാക്ഷ്യപ്പെടുത്തുന്നു. പതിറ്റാണ്ടുകളോളം ഒരു കുടുംബക്കാരാണ് കടത്തുവള്ളം കൊണ്ടു നടന്നിരുന്നത്. അവര്‍ തോണിയുപേക്ഷിച്ച ശേഷമാണ് മാധവന്‍ കഴുക്കോലെടുത്തത്.
രാവിലെ അഞ്ചര മുതല്‍ വൈകുന്നേരം വരെ കടവില്‍ തോണിയുണ്ടാകും. അത്യാവശ്യക്കാര്‍ ഫോണ്‍ വിളിച്ചാല്‍ പോലും മാധവന്‍ തോണിയിറക്കും. കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിലും മാധവനും വഞ്ചിയും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നു. വാടക്കയ്‌ക്കെടുത്ത കടത്തുവഞ്ചിയാണ് ഇവിടെ ഉപയോഗിക്കുന്നത്. യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന കടത്തുകൂലിയാണ് മാധവന്റെ വരുമാനം. നാല് കിലോമീറ്ററിനിടയില്‍ മൂന്ന് പാലങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ പുതിയ പാലം നിര്‍മിക്കാനുള്ള സാധ്യത വിരളമാണ്.
Story Highlights – conolly canal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here