കൗതുകമുണര്‍ത്തി പതിമൂന്നു തലയുള്ള കൈതച്ചക്ക

പതിമൂന്നു തലയുള്ള കൈതച്ചക്കയാണ് തൃശൂരിലെ പുതിയ താരം. പാണന്‍ പടിയിലെ കൃഷി തോട്ടത്തിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൈതച്ചക്ക ഉണ്ടായത്. തൃശ്ശിവപേരൂര്‍കാര്‍ക്ക് കൗതുകമായിരിക്കുകയാണ് ഈ കൈതച്ചക്കയുടെ തലയെടുപ്പ്.
പാണന്‍ പടിയില്‍ 22 ഏക്കര്‍ സ്ഥലത്ത് പൈനാപ്പിള്‍ കൃഷി നടത്തുന്ന തൊടുപുഴ ഉടുമ്പന്നൂര്‍ പന്നൂര്‍ സ്വദേശികളായ ജയന്‍, സാബു, ബൈജു എന്നിവര്‍ കൃഷിയിറക്കിയ തോട്ടത്തില്‍ നിന്നാണ് ഈ കൗതുക കാഴ്ച. ലോകത്ത് തന്നെ ആദ്യമായായിരിക്കും ഒരു ഞെട്ടിയില്‍ നിന്ന് 13 തലയുള്ള പൈനാപ്പിള്‍ ഉണ്ടാകുന്നത്.
നിരവധി പേരാണ് ഈ അപൂര്‍വ്വ പൈനാപ്പിള്‍ കാണാനെത്തുന്നത്. വിളവെടുപ്പിന് ശേഷം വിപണിയിലെത്തുമ്പോള്‍ ഈ തലയെടുപ്പിന് വിലപറയാന്‍ ആവശ്യക്കാര്‍ ഏറെ ഉണ്ടാകുമെന്നുറപ്പാണ്.
Story Highlights – pineapple
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here