ബിജെപിയുടെ മുൻപിൽ ഇടതുപക്ഷ സർക്കാർ കീഴടങ്ങില്ല, സിബിഐയെ കാണിച്ച് വിരട്ടേണ്ട : കോടിയേരി ബാലകൃഷ്ണൻ

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സദുദ്ദേശപരമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അങ്ങനെയാണെങ്കിൽ സർക്കാരിനെ അറിയിക്കാമായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സിബിഐയെ കാണിച്ചു സിപിഐഎമ്മിനെ വിരട്ടേണ്ട എന്നും ബിജെപിയുടെ മുൻപിൽ ഇടതുപക്ഷ സർക്കാർ കീഴടങ്ങില്ലെന്നും സിബിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. ബിജെപിയുടെ തീരുമാനം നടപ്പിലാക്കുകയാണ് സിബിഐ അന്വേഷണം. അഗ്‌നിശുദ്ധി വരുത്താനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ വിജിലൻസിന് അവസരം കൊടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസ് ബിജെപിയിലെത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി തുടങ്ങിയെന്നും കോടിയേരി ആരോപിച്ചു. ഉദ്യോഗസ്ഥരെ മാറ്റുന്നത് ആരാണെന്നും അദ്ദേഹം ചോദിക്കുന്നു. ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കുന്നതിനെതിരായി ഇടപെടലുണ്ടായി. കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്നും അതുകൊണ്ടാണ് ടൈറ്റാനിയം കേസിൽ സിബിഐ അന്വേഷണം വരാത്തതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
വെഞ്ഞാറമ്മൂട് കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന അഭിപ്രായമില്ല. കാരണം അത് കോൺഗ്രസുകാർ നടത്തിയതെന്ന് ഉറപ്പാണ്. ഗൂഡാലോചന മാത്രമേ ഇനി കണ്ടെത്താനുള്ളൂ. അത് നന്നായി നടക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
Story Highlights – kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here