‘കേസ് നടത്തുന്നതിനുള്ള പണം കണ്ടെത്താൻ ആഭരണങ്ങൾ വിൽക്കേണ്ടി വന്നു’; അനിൽ അംബാനി കോടതിയിൽ

കോടതി ചിലവിന് പണം കണ്ടെത്താൻ ആഭരണങ്ങൾ വിൽക്കേണ്ടി വന്നു. ഭാര്യയുടെ ചിലവിലാണ് ജീവിക്കുന്നത്. മകനോട് വരെ പണം കടവാങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് റിലയൻസ് മേധാവി അനിൽ അംബാനി കോടതിയിൽ.
വായ്പാ തുക തിരിച്ചു കിട്ടുന്നതിനായി ചൈനീസ് ബാങ്കുകൾ നൽകിയ കേസിൽ വിഡിയോ കോൺഫറസ് വഴി ഹാജരാകുന്നതിനിടയിലാണ് അംബാനി തന്റെ അവസ്ഥ കോടതിയോട് വിവരിച്ചത്. 2012ൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് നൽകിയ 900 ദശലക്ഷം ഡോളർ വായ്പയുമായി ബന്ധപ്പെട്ട കേസിൽ മൂന്നു മണിക്കുറാണ് ലണ്ടനിലെ ഹൈക്കോടതി അനിൽ അംബാനിയുടെ മൊഴി രേഖപ്പടുത്തിയത്. 717 ദശലക്ഷം ഡോളർ അംബാനിയിൽ നിന്ന് തിരിച്ചുകിട്ടാനുണ്ടെന്നാണ് ബാങ്കുകളുടെ വാദം. ആസ്തി, ബാധ്യത, ചെലവ് എന്നിങ്ങനെയുള്ള വിവരങ്ങളാണ് അംബാനിയിൽ നിന്ന് കോടതി ചോദിച്ചറിഞ്ഞത്.
എന്നാൽ, മൊഴി രേഖപ്പെടുത്തുന്നത് രഹസ്യമായിട്ടായിരിക്കണമെന്ന ആവശ്യം കോടതി തള്ളി.
വരുമാനമില്ലാത്ത അവസ്ഥയിലും അത്യാഢംബര ജീവിതമാണ് അനിൽ അംബാനി നയിക്കുന്നതെന്നും സഹോദരൻ മുകേഷ് സഹായിക്കുന്നുണ്ടെന്നും ബാങ്കുകൾ കോടതിയിൽ വാദമുയർത്തി. തന്റെ ആഢംബര ജീവിതത്തെകുറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് അനിൽ അംബാനി വാദിച്ചു. ’61 വയസായ ഞാൻ അച്ചടക്കത്തോടെയുള്ള ജീവിതമാണ് നയിക്കുന്നത്. മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യില്ല. ആഢംബര ജീവിതം നയിക്കുന്നുവെന്ന വാർത്ത മാധ്യമ സൃഷ്ടിയാണ്’- അനിൽ അമബാനി പറഞ്ഞു. മാത്രമല്ല, തന്റെ അമ്മയിൽ നിന്നും മകൻ അൻമോലിൽ നിന്നും കോടികൾ കടം വാങ്ങിയിട്ടുണ്ട്.
Story Highlights – ‘Jewelry had to be sold to raise money for the case’; Anil Ambani in court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here