Advertisement

കൊവിഡിലെ യുഎൻ ഇടപെടലിനെ വിമർശിച്ച് പ്രധാനമന്ത്രി

September 26, 2020
Google News 1 minute Read

ഐക്യരാഷ്ട്രസഭയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിൽ യുഎന്നിന്റെ ഇടപെടലിനെയാണ് പ്രധാനമന്ത്രി വിമർശിച്ചത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ എത്രനാൾ അകറ്റിനിർത്താനാകുമെന്ന് മോദി ചോദിച്ചു. 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൊവിഡ് നേരിടുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് എന്ത് എന്ന ചോദ്യം ഉയരുകയാണെന്ന് മോദി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പഴയ ഘടന ഇന്ന് പ്രസക്തമാണോ എന്ന് ചോദിച്ച മോദി, കൊവിഡ് പ്രതിരോധ പോരാട്ടത്തിൽ സഭയുടെ പങ്കിനെ കുറിച്ചും പ്രതിപാദിച്ചു.

കൊവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണം അയൽ രാജ്യങ്ങളിലും തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനും കള്ളപ്പണത്തിനെതിരെയും ഉറച്ച നിലപാടുകളാണ് ഇന്ത്യയ്ക്കുള്ളതെന്നും ലോകത്ത് ശാന്തിയും സമാധാനവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രാധനമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights Narendra modi, Covid 19, united nations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here