നിലപാടിലുറച്ച് സംസ്ഥാന ധനകാര്യ വകുപ്പ്; സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല

നിലപാടിലുറച്ച് സംസ്ഥാന ധനകാര്യ വകുപ്പ്. സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല. എന്നാൽ, നടപടികൾ ഏകപക്ഷീയമാകില്ല. ജീവനക്കാർക്കായി കൂടുതൽ ആശ്വാസ പദ്ധതികൾ നടപ്പാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ശമ്പളം നൽകാൻ 2,000 കോടി രൂപയുടെ വായ്പയെടുക്കണം. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മതിയെന്ന് സിപിഐഎം സെക്രട്ടറിയേറ്റ് നിർദേശിച്ചു.

ശമ്പളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാൽ ഈ മാസത്തെ ശമ്പളം പൂർണമായും നൽകും. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അടുത്തമാസം 20 വരെ സമയമുണ്ട്. ഇതിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ഇതുവരെ പിടിച്ച ശമ്പളം ധനകാര്യ സ്ഥാപനങ്ങളിലൂടെ ഉടൻ തിരിച്ചുനൽകിയ ശേഷം അഞ്ചുമാസത്തേക്ക് ആറുദിവസത്തെ ശമ്പളം തുടർന്നു പിടിക്കാനുള്ള നിർദേശത്തോട് ഇതിനകം സിപിഎം, സിപിഐ. സംഘടനകൾ യോജിച്ചിട്ടുണ്ട്. ഈ നിർദേശത്തിന് മുൻഗണന നൽകാനും തീരുമാനമായിട്ടുണ്ട്.

Story Highlights state finance department not possible to move forward without implementing salary cut

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top