Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (26-09-2020)

September 26, 2020
1 minute Read
todays news headlines September 26

ശിരോമണി അകാലി ദൾ എൻഡിഎ വിട്ടു

ശിരോമണി അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് നടപടി.

ലൈഫ് മിഷൻ കേസ് : യൂണിടാക് എംഡിയെ ചോദ്യം ചെയ്തു

ലൈഫ് മിഷൻ കേസിൽ യൂണിടാക് എംഡിയെ ചോദ്യം ചെയ്തു. സന്തേഷ് ഈപ്പനെയാണ് ചോദ്യം ചെയ്തത്. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ കോൺസുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടി.

ഇന്ന് 7006 പേർക്ക് കൊവിഡ്; തിരുവനന്തപുരം രോഗം സ്ഥിരീകരിച്ചത് 1050 പേർക്ക്

കേരളത്തിൽ ഇന്ന് 7006 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസർഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൊവിഡിലെ യുഎൻ ഇടപെടലിനെ വിമർശിച്ച് പ്രധാനമന്ത്രി

ഐക്യരാഷ്ട്രസഭയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിൽ യുഎന്നിന്റെ ഇടപെടലിനെയാണ് പ്രധാനമന്ത്രി വിമർശിച്ചത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ എത്രനാൾ അകറ്റിനിർത്താനാകുമെന്ന് മോദി ചോദിച്ചു. 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും

പാലാരിവട്ടം മേൽപ്പാലത്തിന്റെ പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ഡിഎംആർസിയും നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. പാലം പൊളിച്ച ഉടൻ പുനഃനിർമാണം തുടങ്ങാനാണ് ഡിഎംആർസിയുടെ നീക്കം.

എസ്പിബിയ്ക്ക് കലാലോകത്തിന്റെ വിട; സംസ്‌കാര ചടങ്ങുകൾ നടക്കുന്നത് താമരപ്പാക്കത്ത്

എസ്പിബിയ്ക്ക് കലാലോകത്തിന്റെ വിട. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. രാവിലെ 11 മണിയോടെ സംസ്‌കാരച്ചടങ്ങുകൾ അവസാനിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അന്ത്യാജ്ഞലി അർപ്പിക്കുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ നീണ്ടു പോകുകയായിരുന്നു. സംസ്‌കാരച്ചടങ്ങുകൾ ചെന്നൈയ്ക്ക് സമീപം താമരപ്പാക്കത്താണ് നടക്കുന്നത്.

സിബിഐ കേസെടുത്തതോടെ ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം അനിശ്ചിതത്വത്തിൽ

ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം അനിശ്ചിതത്വത്തിൽ. സിബിഐ കേസെടുത്തതോടെ വിജിലൻസ് അന്വേഷണം നിലനിൽക്കില്ല. പ്രാഥമിക അന്വേഷണം തത്കാലം നിർത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും.

ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നിർദേശം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നിർദേശം. സ്വത്തുവകകൾ തങ്ങളുടെ അനുമതിപ്രകാരം അല്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇഡി.

യുഎൻ പൊതുസഭയിൽ ഇമ്രാൻ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ. കശ്മീർ വിഷയത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ പ്രതിനിധിയായ മിജിതോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്നും പാക് അധിനിവേശം മാത്രമാണ് പ്രശ്‌നമെന്നും ഇന്ത്യ.

Story Highlights todays news headlines September 26

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top