‘കാർഷിക ബില്ലുകൾ കർഷകരുടെ ജീവിതം ഐശ്വര്യം നിറഞ്ഞതാക്കും’; പ്രധാനമന്ത്രി

രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും കാർഷിക ബില്ലുകളുടെ കാര്യത്തിൽ ഇനി പുനരാലോചന ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. രാജ്യത്തെ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിൻ നടത്തിയ നിയമ നിർമാണം കർഷകരുടെ ജീവിതം ഐശ്വര്യം നിറഞ്ഞതാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തന്റെ പ്രതിവാര റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നയം വ്യക്തമാക്കിയത്. കൃഷിയിൽ കൂടുതൽ ലാഭമുണ്ടാകണമെങ്കിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ആവശ്യമാണ്. അതിന് മുഖം തിരിഞ്ഞ് നിന്നിട്ട് കാര്യം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ കർഷകന്റെ ജീവിതത്തിന് വലിയ നേട്ടം സമ്മാനിയ്ക്കും. കാർഷിക ബില്ലുകളിൽ നിന്നും പിന്നോട്ടില്ലെന്നും ‘മൻ കി ബാത്തിൽ’ മോദി വ്യക്തമാക്കി.
ആവശ്യമുള്ളവർക്ക് തങ്ങളുടെ വിളകൾ വിൽക്കാൻ ഇപ്പോഴവർക്ക് സാധിക്കും. കൃഷിയിൽ കൂടുതൽ ലാഭമുണ്ടാകണമെങ്കിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ആവശ്യമാണ്. സാങ്കേതിക വിദ്യ എത്രത്തോളം മാറ്റം കൊണ്ടുവന്നുവെന്ന് കർഷകർ തനിയ്ക്ക് അയച്ച കത്തുകളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും സാധാരാണക്കാരനായ ആളുകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പ്രവർത്തനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാലുവർഷം മുമ്പ് ഇതേ സമയത്ത് ലോകം സർജിക്കൽ സ്‌ട്രൈക്കിലൂടെ നമ്മുടെ സൈന്യത്തിന്റെ ധീരതയും സാഹസികതയും ദർശിച്ചു. എന്തുവിലകൊടുത്തും രാജ്യത്തിന്റെ അഭിമാനവും മഹത്വവും സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് നമ്മുടെ സൈന്യത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനായി എല്ലാവരും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. സമൂഹ്യ അകലം, മാസ്‌ക് ധരിക്കൽ, ആൾകൂട്ടം ഒഴിവാക്കൽ, ശുചിത്വം എന്നി നിർദേശങ്ങളും മൻകി ബാത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വച്ചു.
Story Highlights – agriculture bill will make lives richer, prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here