കുട്ടിയെ കാണ്മാനില്ലെന്ന് അറിയിപ്പ്; പ്രചരിക്കുന്നതിന് പിന്നിൽ? [24 Fact Check]

/രതി വി.കെ
കുട്ടികളെ കാണാതായതായി അറിയിപ്പ് നൽകുന്ന നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. അത്തരത്തിൽ കൊല്ലം കടയ്ക്കലിൽ നിന്ന് കാണാതായ കുട്ടിയുടേതെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ നോക്കാം
ഒരു കുട്ടിയുടെ ചിത്രവും രണ്ട് ശബ്ദ സന്ദേശങ്ങളും ഉൾപ്പെടെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഒരു സ്ത്രീയുടേയും പുരുഷന്റേയും ശബ്ദ സന്ദേശമാണ് വ്യാപകമായി പ്രചരിച്ചത്. കുട്ടിയെ കാണാതായ തീയതിയോ, സമയമോ ഈ ശബ്ദ സന്ദേശങ്ങളിലില്ല. പുരുഷന്റെ വോയിസ് ക്ലിപ്പിൽ കുട്ടിയെ കാണാതായത് കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണെന്ന് പറയുന്നുണ്ട്. ഇത് സംബന്ധിച്ച് ചില ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിച്ചു. വാർത്തയുടെ വിശദാംശങ്ങൾ തേടി കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഈ കുട്ടിയെ ഏഴെട്ട് മാസങ്ങൾക്ക് മുൻപ് കാണാതായത്. പിന്നീട് കുട്ടിയെ തിരിച്ചു കിട്ടിയതായും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വസ്തുത അറിയാതെ വാർത്തയും ചിത്രവും ഷെയർ ചെയ്തവരാണ് വിഷയം ഗുരുതരമാക്കിയത്.
Story Highlights – Fact check, Missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here