കപ്പിൾ ചലഞ്ചിൽ കൈയ്യടി നേടി മുണ്ടക്കയത്തെ ഈ വൃദ്ധ ദമ്പതികൾ

ഫേസ് ബുക്കിൽ പലതരത്തിലുള്ള ചലഞ്ചുകൾക്കിടെ വൈറൽ ആവുകയാണ് മുണ്ടക്കയം മരുത്മൂട് സ്വദേശികളായ കുഞ്ഞുകുട്ടി- ചിന്നമ്മ ദമ്പതികൾ. വിവാഹം കഴിഞ്ഞ് 58 വർഷങ്ങളായെങ്കിലും കപ്പിൾ ചലഞ്ചിൽ ഇവർക്ക് കിട്ടിയത്ര ലൈക്കുകൾ മറ്റാർക്കും ലഭിച്ചിട്ടില്ല. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ കൊച്ചുമകൻ ജിബിൻ പകർത്തിയ ചിത്രമാണ് ശ്രദ്ധ നേടിയത്.

1962ൽ വിവാഹം നടന്നപ്പോൾ ഫോട്ടോ എടുക്കാനായില്ല. ഈ സങ്കടം പറഞ്ഞപ്പോൾ കൊച്ചുമകന് ഒരു ഐഡിയ തോന്നി. ആശയം പറഞ്ഞപ്പോൾ 85കാരൻ കുഞ്ഞുകുട്ടിയ്ക്കും 80കാരി ചിന്നമ്മയ്ക്കും നൂറ് സമ്മതം. മുണ്ടക്കയം മുപ്പത്തിയാറിലെ വ്യാകുലമാതാ ഫെറോന പള്ളിയിലെ കപ്യാർ ആയിരുന്നു കുഞ്ഞുകുട്ടി. ഈ കപ്യാരുടെയും ഭാര്യയുടെയും കപ്പിൾ ചലഞ്ച് ഫോട്ടോ സോഷ്യൽ മീഡിയയിൽ പിന്തുണച്ചത്. 1 ലക്ഷത്തിനടുത്ത് ആളുകളാണ്.

വൃദ്ധ ദമ്പതിമാരുടെ കപ്പിൾ ചലഞ്ച് ഹിറ്റായതോടെ കൊച്ചുമകനും ഫെയ്മസായി. രണ്ട് വർഷമായി ഫോട്ടോഘ്രഫി രംഗത്ത് പ്രവർത്തിക്കുന്ന ജിബിന്റെ കൊവിഡ് കാലത്തെ കല്യാണ ചിത്രവും അടുത്ത കാലത്ത് വൈറൽ ആയിരുന്നു.

Story Highlights couple challenge mundakkayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top