ബൗണ്ടറിയിൽ സഞ്‍ജുവിന് സിക്സ് നിഷേധിച്ച് പൂരാന്റെ അവിശ്വസനീയ സേവ്; വാഴ്ത്തി ക്രിക്കറ്റ് ലോകം: വിഡിയോ

ഫീൽഡിലെ മിന്നും പ്രകടനങ്ങൾ പലപ്പോഴും വൈറലാവാറുണ്ട്. ക്രിക്കറ്റിലെ ഡയമൻഷനുകളൊക്കെ മാറ്റി മറിച്ചാണ് ഇപ്പോൾ ഫീൽഡർമാരുടെ പ്രകടനങ്ങൾ. സിക്സർ കടന്നു എന്നുറപ്പിക്കുന്ന ഷോട്ടുകൾ വായുവിലുയർന്ന് രക്ഷപ്പെടുത്തിയും അത്തരത്തിൽ ക്യാച്ചുകളെടുത്തും ഇപ്പോൾ കളി ഫീൽഡർമാരും കൊഴുപ്പിക്കും. അത്തരത്തിൽ ഒരു ഫീൽഡിംഗ് എഫർട്ട് ആണ് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്.
വെസ്റ്റ് ഇൻഡീസിനെ കിംഗ്സ് ഇലവൻ പഞ്ചാബ് താരം നിക്കോളാൻ പൂരാനാണ് താരം. രാജസ്ഥാൻ റോയൽസിൻ്റെ മലയാളി താരം സഞ്ജു സാംസൺ മുരുഗൻ അശ്വിൻ്റെ പന്തിൽ അടിച്ച കൂറ്റൻ ഷോട്ട് ബൗണ്ടറിക്കു പുറത്തേക്ക് ചാഞ്ഞിറങ്ങുകയായിരുന്നു. അവിടെ ഫീൽഡ് ചെയ്തിരുന്ന പൂരാൻ അസാമാന്യമായ ഒരു പ്രകടനത്തിലൂടെ സേവ് ചെയ്യുകയായിരുന്നു.
Read Also : ഐപിഎൽ മാച്ച് 9: കിംഗ്സ് ഇലവനു ബാറ്റിംഗ്; രാജസ്ഥാനിൽ യശസ്വി പുറത്ത്
സച്ചിൻ തെണ്ടുൽക്കർ, ഹർഷ ഭോഗ്‌ലെ തുടങ്ങിയവർ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഈ ഫീൽഡിംഗ് പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
Story Highlights – Nicholas Pooran’s boundary line save denies Sanju Samson a six
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here