മൂന്നാറിലെ ജനവാസമേഖലയിൽ കാട്ടാന ശല്യം രൂക്ഷം

wild elephant

ഇടുക്കി മൂന്നാറിലെ ജനവാസമേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ കോളനികളിലെ വീടുകൾക്ക് നേരെ മൂന്ന് തവണ കാട്ടാന ആക്രമണം ഉണ്ടായി. ആയിരക്കണക്കിന് തോട്ടം തൊഴിലാളി കുടുംബങ്ങൾ പകൽ സമയങ്ങളിലും ഭീതിയോടെയാണ് ഇവിടെ കഴിഞ്ഞ് കൂടുന്നത്.

കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയിലെ ഏക്കറുകണക്കിന് വാഴത്തോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. കാട്ടാനകൾ കൃഷിയിടത്തിലെ ഷെഡും നശിപ്പിച്ചു. അബോധവസ്ഥയിലായ കർഷകൻ വെങ്കിടേഷ് രാത്രി മുഴുവൻ തകർന്ന ഷെഡിലായിരുന്നു കിടന്നത്. രാവിലെ തെരക്കി വന്ന ആളുകളാണ് ഇദ്ദേഹത്തെ കണ്ടത്. മരണം മുന്നിൽ കണ്ട നിമിഷങ്ങളാണുണ്ടായതെന്ന് കർഷകൻ പറഞ്ഞിരുന്നു.

Story Highlights munnar wild elephant attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top