കേരളത്തിലാദ്യമായി 500 ഭവനങ്ങളുടെ വെർച്വൽ ഉദ്ഘാടനം നടക്കുന്നു

കേരളത്തിലാദ്യമായി 500 ഭവനങ്ങളുടെ വെർച്വൽ ഉദ്ഘാടനം നടക്കുന്നു. അസറ്റ് ഹോംസിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താക്കോൽ സമർപ്പണമാണ് ചരിത്രം കുറിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ നിർമാണമടക്കമുള്ള മേഖലകൾ സ്ഥംഭിച്ചിട്ടും അഞ്ഞൂറിലധികം ഭവനങ്ങൾ പണികഴിപ്പിച്ച് ഉപഭോക്താക്കൾക്കായി നൽകുകയാണ് അസറ്റ് ഹോംസ്.
ഫ്‌ളവേഴ്‌സിൽ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെയാണ് ഉദ്ഘാടനം നടക്കുന്നത്. പൃഥ്വിരാജും, ആശാ ശരത്തും ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. 500 ഭവനങ്ങളാണ് അസറ്റ് ഹോംസ് ഒരുക്കുന്നത്.
ഈ വർഷം 500 വീടുകൾ നിർമിച്ച് നൽകുക എന്നതാണ് അസറ്റിന്റെ ‘സമർപ്പൺ’. ഇതിന്റെ രണ്ടാം ഘട്ടമാണ് നിലവിൽ ഉദ്ഘാടനം ചെയ്യുന്നത്. അസറ്റ് ഓർക്കെസ്ട്ര, ഗ്രാൻഡിയോസ് സ്‌റ്റെർലിംഗ്, ഗീതാഞ്ചലി എന്നിവയാണ് അസറ്റിന്റെ പുതിയ ഹൗസിംഗ് പ്രൊജക്ടുകൾ. ഇവയുടെ താക്കോൽ സമർപ്പണമാണ് നടക്കുക.
അസറ്റ് ഓർക്കെസ്ട്ര തിരുവനന്തപുരത്തും, ഗ്രാൻഡിയോസ് സ്‌റ്റെർലിംഗ് കൊല്ലത്തുമാണ് സ്ഥിതി ചെയ്യുന്നത്. ഇവ രണ്ടും ഫഌറ്റ് സമുച്ചയങ്ങളാണ്. ഗീതാഞ്ചലി എന്ന വില്ല പ്രൊജക്ട് തൃശൂരാണ്.
ഒക്ടോബർ നാലിന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഫ്‌ളവേഴ്‌സിലും ട്വന്റിഫോറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും അസറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഉദ്ഘാടം കാണാം.
Story Highlights – asset homes virtual inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here