Advertisement

എറണാകുളത്ത് കൊവിഡ് മരണം

September 28, 2020
3 minutes Read
covid death

എറണാകുളം ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. മട്ടാഞ്ചേരി സ്വദേശി ലീനസ് (58) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. മരണം കൊവിഡ് കാരണമെന്ന് ശ്രവ പരിശോധനയിൽ കണ്ടെത്തി. ഇതോടെ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കണ്ണൂരിൽ ചികിത്സയിലായിരുന്ന 75കാരൻ മരിച്ചു

കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 21 കൊവിഡ് മരണങ്ങൾ ആണ്. ഇതോടെ ആകെ മരണം 677 ആയി. തുടർച്ചയായി രണ്ടാം ദിനമാണ് കൊവിഡ് മരങ്ങൾ 20 കടക്കുന്നത്. കഴിഞ്ഞ ദിവസവും 21 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 7445 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്- 956, എറണാകുളം- 924, മലപ്പുറം- 915, തിരുവനന്തപുരം- 853, കൊല്ലം- 690, തൃശൂർ- 573, പാലക്കാട്- 488, ആലപ്പുഴ- 476, കോട്ടയം- 426, കണ്ണൂർ- 332, പത്തനംതിട്ട- 263, കാസർഗോഡ്- 252, വയനാട്- 172, ഇടുക്കി- 125 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights covid death, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top