ഐപിഎൽ മാച്ച് 10: ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ? ബാംഗ്ലൂർ ഫൈനൽ ഇലവൻ മാറ്റി പരീക്ഷിച്ചേക്കും

ipl rcb mi preview

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പത്താം മത്സരത്തിൽ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇന്ന് ഏറ്റുമുട്ടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും ഓരോ മത്സരം വീതം വിജയിച്ചു.

Read Also : സഞ്ജുവിന് കിടിലൻ ഫിഫ്റ്റി; റൺ മല താണ്ടി രാജസ്ഥാൻ: ജയം 4 വിക്കറ്റിന്

ഒരു മത്സരത്തിൽ വിജയിച്ചെങ്കിലും റോയൽ ചലഞ്ചേഴ്സിൻ്റെ ദുർബലമായ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിനെ തുറന്നുകാട്ടിയ മത്സരമായിരുന്നു കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്നത്. ഡെയിൽ സ്റ്റെയിനും ഉമേഷ് യാദവും തന്നെയാണ് ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിലെ വീക്ക് പോയിൻ്റ്. സ്റ്റെയിനു പകരം ഇസുരു ഉദാനയും ഉമേഷിനു പകരം ഖലീൽ അഹ്മദും ഇന്ന് കളിക്കാനിടയുണ്ട്. ഓപ്പണറായി കളിക്കുന്ന ജോഷ് ഫിലിപ്പെ മധ്യനിരയിൽ എഫക്ടീവാകുന്നില്ലെന്ന മാനേജ്മെൻ്റിൻ്റെ തിരിച്ചറിവ് മൊയീൻ അലിയ്ക്ക് ഗുണമാവും. 2017 ഐപിഎൽ പവർ പ്ലേ ഓവറുകളിൽ വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞ വാഷിംഗ്‌ടൺ സുന്ദറിനെ കോലി നന്നായി ഉപയോഗിക്കുന്നില്ല എന്നത് ഒരു പരിധി വരെ കഴിഞ്ഞ മത്സരങ്ങളിൽ സ്വാധീനിച്ചിട്ടുണ്ട്. ദുബായിലെ സ്ലോ വിക്കറ്റിൽ സുന്ദറിന് ക്വാളിറ്റിയുള്ള നാലോവറുകൾ നൽകാൻ കഴിയും. അത് കോലി കൂടി മനസ്സിലാക്കിയാൽ ബാംഗ്ലൂരിന് ഇന്ന് സാധ്യതയുണ്ട്.

Read Also : സഞ്ജുവിനെ പുകഴ്ത്തി സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ

മറുപുറത്ത് മുംബൈക്ക് കാര്യങ്ങൾ ഏതാണ്ടൊക്കെ ശരിയാവുകയാണ്. അവസാന ഓവറിൽ കമ്മിൻസ് നാല് സിക്സർ അടിച്ചെങ്കിലും ജസ്പ്രീത് ബുംറ ഫോമിലേക്ക് തിരികെ എത്തിയത് മുംബൈ മാനേജ്മെൻ്റിന് ആശ്വാസമാവും. ട്രെൻ്റ് ബോൾട്ട്, ജെയിംസ് പാറ്റിൻസൺ എന്നിവർ നന്നായി പന്തെറിയുന്നത് മറ്റ് രണ്ട് മികച്ച വിദേശ പേസർമാരായ നതാൻ കോൾട്ടർനൈലിനെയും മിച്ചൽ മക്ലാനഗനെയും ഇനിയും പുറത്തിരുത്തും. സൗരഭ് തിവാരി ടീമിൽ തുടരാൻ തന്നെയാണ് സാധ്യത. കൃണാൽ പാണ്ഡ്യ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും അദ്ദേഹത്തെയും മുംബൈ പുറത്തിരുത്താൻ ഇടയില്ല.

Story Highlights mumbai indians royalc challengers bangalore preview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top