ഭാര്യയെ ക്രൂരമായി മർദിച്ചു; ദൃശ്യം വൈറലായതോടെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഭാര്യയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മധ്യപ്രദേശിലാണ് സംഭവം. ഡിജിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പുരുഷോത്തം ശർമയെയാണ് സസ്‌പെൻഡ് ചെയ്തത്.
കുടുംബ വഴക്കിനെ തുടർന്നാണ് പുരുഷോത്തം ശർമ ഭാര്യയെ മർദിച്ചത്. മുഖത്തടിച്ചും കഴുത്തിൽ തിരിച്ചും മുടിയിൽ പിടിച്ച് വലിച്ചുമായിരുന്നു ക്രൂരത. ഭാര്യക്ക് പ്രതിരോധിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു മർദനം അരങ്ങേറിയത്. ഇതിനിടെ രണ്ട് പേർ പുരുഷോത്തം ശർമയെ തടയാൻ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
Action against DG rank officer Purushottam Sharma in Madhya Pradesh. This, after a video of his assaulting his wife was put out by his son, demanding action pic.twitter.com/CH4z2Exdh2
— Padmaja joshi (@PadmajaJoshi) September 28, 2020
അതേസമയം, നടന്നത് കുടുംബ വഴക്കാണെന്നും താൻ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്നുമായിരുന്നു പുരുഷോത്തം മിശ്ര പ്രതികരിച്ചത്. ഭാര്യക്ക് സംശയ രോഗമാണ്. തന്നെ നിരീക്ഷിക്കാൻ വീട്ടിൽ ഒളിക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണെന്നും പുരുഷോത്തം ശർമ പറഞ്ഞു.
Story Highlights – IPS officer, Suspension, Purushotham Sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here