Advertisement

ഐപിഎൽ മാച്ച് 10: റോയൽ ചലഞ്ചേഴ്സ് ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

September 28, 2020
Google News 2 minutes Read
rcb mi ipl toss

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പത്താം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ്മ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മുംബൈ നിരയിൽ സൗരഭ് തിവാരിക്ക് പകരം ഇഷൻ കിഷൻ കളിക്കും. റോയൽ ചലഞ്ചേഴ്സിൽ ഡെയിൽ സ്റ്റെയിൻ, ജോഷ് ഫിലിപ്പെ, ഉമേഷ് യാദവ് എന്നിവർ പുറത്തിരിക്കും. ഇസിരു ഉദാന, ആദം സാമ്പ, ഗുർകീരത് സിംഗ് മാൻ എന്നിവർ പകരക്കാരാവും.

Read Also : ഐപിഎൽ മാച്ച് 10: ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ? ബാംഗ്ലൂർ ഫൈനൽ ഇലവൻ മാറ്റി പരീക്ഷിച്ചേക്കും

കളിച്ച രണ്ട് മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും ഓരോ മത്സരം വീതം വിജയിച്ചു. അതുകൊണ്ട് തന്നെ ഇരു ടീമുകക്കും ഇന്ന് ജയം അനിവാര്യമാണ്. വിരാട് കോലി ഫോമിലേക്ക് തിരികെ എത്തുക എന്നതും ബാംഗ്ലൂരിന് അത്യാവശ്യമാണ്.

Story Highlights Royal Challengers Bangalore vs Mumbai Indians toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here