വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

വയോജനങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നടപടികളുടെ ഭാഗമായി വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ ഒന്ന് മുതൽ ഏഴ് വരെ പരിപാടി സംഘടിപ്പിക്കും. കുടുംബശ്രീ, എൻഎസ്എസ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ എന്നിവരുടെ പങ്കാളിത്തം ബോധവത്കരണ ക്യാംപെയ്‌നിൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബർ ഒന്ന് മുതൽ കൊവിഡ് രോഗികൾക്ക് മാത്രമാകും. അത്യാഹിത നിലയിലുള്ള കൊവിഡ് രോഗികൾക്കായി നൂറ് കിടക്കകളുള്ള വാർഡ് സജ്ജീകരിക്കും. ഇവിടെ അഞ്ച് വെന്റിലേറ്ററുകളും ഉണ്ടാകും. കൊവിഡ് ബാധിച്ച ഗർഭിണികൾക്ക് ഉവിടെ ചികിത്സ ഉറപ്പാക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top