മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; ഫോണ്‍ വിളിച്ചയാള്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം വന്നത്. അല്‍പ സമയം മുന്‍പാണ് സംഭവം. ഫോണ്‍ വിളിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കായംകുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി.
അതേസമയം, കസ്റ്റഡിയിലെടുത്തയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ മനോനിലയടക്കം പരിശോധിച്ചുവരികയാണെന്നാണ് വിവരം. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Story Highlights – Threatening message to CM
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here