യുഡിഎഫ് പ്രത്യക്ഷ സമര പരിപാടികൾ നിർത്തുന്നു; രമേശ് ചെന്നിത്തല

പ്രത്യക്ഷ സമര പരിപാടികൾ യുഡിഎഫ് നിർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നത്തേത് അവസാന പ്രത്യക്ഷ സമരമെന്നും ചെന്നിത്തല പറഞ്ഞു. ഘടകകക്ഷികളുമായി കൂടിയാലോചിച്ചാണ് ആൾക്കൂട്ട സമരം വേണ്ടൈന്ന തീരുമാനം എടുത്തത്. കാർഷിക ബില്ലിന് എതിരെ നടത്തിയ രാജ് ഭവൻ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Read Also : ലൈഫ് മിഷൻ; വിജിലൻസ് അന്വേഷണം കൊണ്ട് യഥാർത്ഥ വസ്തുതകൾ പുറത്തുവരില്ലെന്ന് ചെന്നിത്തല
സമരങ്ങളുടെ കാര്യത്തിൽ പുനർവിചിന്തനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. ആരോഗ്യ നിയമങ്ങൾ പാലിച്ചുള്ള സമരങ്ങൾ മാത്രമേ ഇനി സാധ്യമാകൂവെന്നും മുല്ലപ്പള്ളി. സംസ്ഥാനത്തെ ആരോഗ്യ രക്ഷാ പ്രവർത്തനങ്ങൾ താറുമാറായതായും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. അതിനാൽ പ്രതിഷേധം ഉണ്ടാകില്ല എന്നതല്ല അർത്ഥമെന്നും യുഡിഎഫ് നേതാക്കൾ.
സ്വർണക്കടത്തിൽ സിപിഐഎം നേതാക്കളുടെ മുട്ടിടിക്കുന്നുവെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. സിബിഐ അന്വേഷണം സിപിഐഎമ്മിന് ഭയമാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജീവത്യാഗം ചെയ്തും സിബിഐ അന്വേഷണത്തില്‍ നിന്ന് സർക്കാരിനെ രക്ഷിക്കും എന്ന് പ്രഖ്യാപിച്ചത് എന്ന് മുതലാണ് എന്ന് ചെന്നിത്തല ചോദിച്ചു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മകനെ ചോദ്യം ചെയ്തത് മുതലാണ് കേന്ദ്ര ഏജൻസിയെ വിശ്വാസ്യത ചോദ്യം ചെയ്യാൻ സെക്രട്ടറി ആരംഭിച്ചതെന്നും ചെന്നിത്തല.
Story Highlights – ramesh chennithala, udf, strikes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here