Advertisement

മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വർധിക്കുന്നു; പിഴ ഉയർത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി

September 28, 2020
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്കെതിരെ പിഴ വർധിപ്പിക്കേണ്ടി വരും. അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിവാഹത്തിന് അൻപത് പേർക്കാണ് പങ്കെടുക്കാൻ അനുവാദം നൽകിയിരിക്കുന്നത്. സംസ്‌കാര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഇത് അതേ രീതിയിൽ നടപ്പാക്കണം. ഇതിലും മാറ്റം വരുന്നുണ്ട്. അത് സമ്മതിക്കാനാകില്ല. ആൾക്കൂട്ടം പല തരത്തിൽ പ്രയാസമുണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന് അത് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also :വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കടകളിൽ സാമൂഹിക അകലം നിർബന്ധമാക്കും. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. തിരക്ക് കൂടിയാൽ കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കും. കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് നിശ്ചയിക്കണം. കടയിൽ എത്തുന്നവർ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അധികം ആളുണ്ടായാൽ അവർ പുറത്ത് നിശ്ചിത അകലം പാലിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights Mask, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here