Advertisement

ഐപിഎൽ മാച്ച് 11: സൺറൈസേഴ്സിനു വിജയിച്ചേ മതിയാവൂ; ഫൈനൽ ഇലവനിൽ മാറ്റങ്ങൾ ഉണ്ടായേക്കും

September 29, 2020
Google News 2 minutes Read
ipl srh dc preview

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ 11ആം മത്സരത്തിൽ ഇന്ന് ഡെൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. യഥാക്രമം പോയിൻ്റ് ടേബിളിൽ ആദ്യവും അവസാനവുമുള്ള രണ്ട് ടീമുകൾ തമ്മിലാണ് ഇന്ന് മത്സരം. ഡൽഹി കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചപ്പോൾ സൺറൈസേഴ്സ് കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.

Read Also : ദുബായിൽ റൺ മഴ, ഡ്രാമ, സൂപ്പർ ഓവർ; ആവേശപ്പോരിൽ റോയൽ ചലഞ്ചേഴ്സിനു ജയം

വിജയിക്കാനുറച്ചാണ് സൺറൈസേഴ്സ് ഇറങ്ങുന്നത്. മധ്യനിരയുടെ മോശം പ്രകടനം തന്നെയാണ് ഹൈദരാബാദിന് തിരിച്ചടിയായിരിക്കുന്നത്. കെയിൻ വില്ല്യംസൺ ടീമിൽ ഉൾപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്. മധ്യനിരയിൽ കിവീസ് ക്യാപ്റ്റനു കൊണ്ടുവരാൻ കഴിയുന്ന ബാലൻസ് ടീമിൻ്റെ ആകെ കരുത്ത് തന്നെ ഉയർത്തും. വില്ല്യംസൺ എത്തുമ്പോൾ ബലികഴിക്കേണ്ടി വരുന്നത് മുഹമ്മദ് നബി എന്ന എപ്പോഴും എഫക്ടീവായ ഒരു ഓൾറൗണ്ടറെയാണ്. ജോണി ബെയർസ്റ്റോയെ മാറ്റിനിർത്തി വില്ല്യംസണിനെ കൊണ്ടുവരികയാണെങ്കിൽ പോലും ബെയർസ്റ്റോ ഉണ്ടാക്കിയേക്കാവുന്ന എഫക്ട് ഹൈദരാബാദ് മിസ് ചെയ്യും. അല്പം സേഫായ ചേഞ്ച് നബിക്ക് പകരം വില്ല്യംസൺ എന്നതു തന്നെയാണ്. സാഹയെ മാറ്റി വിജയ് ശങ്കറോ അബ്ദുൽ സമദോ എത്തിയാൽ ടീം അല്പം കൂടി ബാലൻസ്ഡ് ആവും. പ്രിയം ഗാർഗിനെ സ്ലോഗ് ഓവറുകളിലേക്ക് മാറ്റിവെക്കാതെ ഇറക്കുകയാണ് മറ്റൊന്ന്.

Read Also : ദേവ്‌ദത്തിനും ഫിഞ്ചിനും ഡിവില്ല്യേഴ്സിനും ഫിഫ്റ്റി: റോയൽ ചലഞ്ചേഴ്സിനെതിരെ മുംബൈക്ക് 202 റൺസ് വിജയലക്ഷ്യം

ഡൽഹിക്ക് തലവേദനകളില്ല. ടീം സെറ്റാണ്. എല്ലാവരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ ടീമിനായി സംഭാവന ചെയ്യുന്നു. അവേഷ് ഖാൻ മാത്രമാണ് വീക്ക് ലിങ്ക്. ഇശാന്ത് ശർമ്മ പരുക്ക് മാറി നെറ്റ്സിൽ പന്തെറിഞ്ഞ് തുടങ്ങിയെങ്കിലും ടീമിൽ ഇടം നേടിയേക്കില്ല. അവേഷ് ഖാനു പകരം ഹർഷൽ പട്ടേലിനെയോ മോഹിത് ശർമ്മയെയോ പരീക്ഷിക്കാം. പക്ഷേ, അതിനുള്ള സാധ്യത വിരളമാണ്. പരുക്കേറ്റ് പുറത്തായിരുന്ന അശ്വിനും നെറ്റ്സിൽ പന്തെറിഞ്ഞ് തുടങ്ങി. പക്ഷേ, പകരമെത്തിയ അമിത് മിശ്ര മികച്ച പ്രകടനം നടത്തിയതുകൊണ്ട് തന്നെ അശ്വിനും പുറത്തിരിക്കും.

Story Highlights Delhi Capitals vs Sunrisers Hyderabad preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here