ദേവ്‌ദത്തിനും ഫിഞ്ചിനും ഡിവില്ല്യേഴ്സിനും ഫിഫ്റ്റി: റോയൽ ചലഞ്ചേഴ്സിനെതിരെ മുംബൈക്ക് 202 റൺസ് വിജയലക്ഷ്യം

MI RCB IPL innings

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 202 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. ബാംഗ്ലൂരിനു വേണ്ടി ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ, എബി ഡിവില്ല്യേഴ്സ് എന്നിവർ അർദ്ധസെഞ്ചുറി നേടി. മുംബൈക്കായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

Read Also : ഐപിഎൽ മാച്ച് 10: റോയൽ ചലഞ്ചേഴ്സ് ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

വളരെ മികച്ച രീതിയിലാണ് ബാംഗ്ലൂർ ഇന്നിംഗ്സ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ട ഫിഞ്ചിൽ നിന്ന് വ്യത്യസ്തമായി ഈ കളിയിൽ ഓസീസ് ക്യാപ്റ്റൻ അല്പം റിസ്കെടുത്തു. അതിന് ഫലവുമുണ്ടായി. എഡ്ജഡ് ഷോട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ബാംഗ്ലൂരിനു മികച്ച തുടക്കം നൽകാൻ ഫിഞ്ചിനു സാധിച്ചു. 31 പന്തുകളിൽ താരം അർധസെഞ്ചുറി തികച്ചു. പിന്നാലെ ട്രെൻ്റ് ബോൾട്ടിൻ്റെ പന്തിൽ കീറോൺ പൊള്ളാർഡിനു പിടികൊടുത്ത് ഫിഞ്ച് മടങ്ങി. ദേവ്ദത്തിനൊപ്പം ഓപ്പണിംഗ് വിക്കറ്റിൽ 81 റൺസിൻ്റെ മികച്ച പാർട്ണർഷിപ്പ് ഉയർത്തിയതിനു ശേഷമാണ് താരം പുറത്തായത്. 35 പന്തുകളിൽ 52 റൺസായിരുന്നു ഫിഞ്ചിൻ്റെ സമ്പാദ്യം.

മൂന്നാം നമ്പറിലെത്തിയ കോലി ടൈമിംഗ് കിട്ടാതെ ഉഴറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത കോലി. ഒടുവിൽ 11 പന്തുകൾ നേരിട്ട് 3 റൺസെടുത്ത ബാംഗ്ലൂർ ക്യാപ്റ്റൻ രാഹുൽ ചഹാറിൻ്റെ പന്തിൽ രോഹിത് ശർമ്മയുടെ കൈകളിൽ അവസാനിച്ചു. മൂന്നാം വിക്കറ്റായി ക്രീസിലെത്തിയ ഡിവില്ല്യേഴ്സും നന്നായി ബാറ്റ് വീശി. ഇതിനിടെ ദേവ്ദത്ത് ഫിഫ്റ്റി തികച്ചു. 37 പന്തുകളിലായിരുന്നു യുവതാരത്തിൻ്റെ അർദ്ധസെഞ്ചുറി.

Read Also : ഐപിഎൽ മാച്ച് 10: ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ? ബാംഗ്ലൂർ ഫൈനൽ ഇലവൻ മാറ്റി പരീക്ഷിച്ചേക്കും

ഡിവില്ല്യേഴ്സ് മിന്നുന്ന ഫോമിലായിരുന്നു. ബുംറ എറിഞ്ഞ 17ആം ഓവറിൽ രണ്ട് സിക്സറുകൾ അടക്കം 17 റൺസാണ് എബി അടിച്ചെടുത്തത്. അടുത്ത ഓവറിൽ ദേവ്ദത്ത് പുറത്തായി. ട്രെൻ്റ് ബോൾട്ടിൻ്റെ പന്തിൽ കീറോൺ പൊള്ളാർഡ് യുവതാരത്തെ ഉജ്ജ്വലമായി പിടികൂടുകയായിരുന്നു. 40 പന്തുകളിൽ 54 റൺസെടുത്താണ് ദേവ്ദത്ത് പുറത്തായത്. ഡിവില്ല്യേഴ്സിനൊപ്പം മൂന്നാം വിക്കറ്റിൽ 62 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്താനും താരത്തിനു കഴിഞ്ഞു.

ദേവ്ദത്ത് മടങ്ങിയിട്ടും ഗംഭീരമായി ബാറ്റിംഗ് തുടർന്ന എബി ബുംറ എറിഞ്ഞ 19ആം ഓവറിൽ ദുബേയ്ക്കൊപ്പം നേടിയത് 17 റൺസ്. വെറും 23 പന്തുകളിൽ എബി ഫിഫ്റ്റി തികച്ചു. പാറ്റിൻസണിൻ്റെ അവസാന ഓവറിൽ ദുബേയുടെ 3 സിക്സറുകൾ അടക്കം ബാംഗ്ലൂർ നേടിയത് 20 റൺസാണ്. എബി (24 പന്തുകളിൽ 55), ദുബേ (10 പന്തുകളിൽ 27) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights Mumbai Indians vs Royal Challengers Bangalore first innings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top