ആറ് വയസുകാരിക്ക് പീഡനം; പിതാവിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് ഡൽഹി ഹൈക്കോടതിയിൽ

pocso delhi

ഡൽഹിയിൽ ആറ് വയസായ മകളെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ മലയാളിയായ കുട്ടിയുടെ അച്ഛന്റെ ജാമ്യാപേക്ഷ ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കുട്ടിയുടെ പിതാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തതെന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു.

Read Also : ആറു വയസായ മകളെ അച്ഛന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ

ആറു വയസായ മകളോട് അച്ഛൻ നടത്തിയ പീഡനത്തിന്റെ വിവരം കുട്ടിയുടെ അമ്മ ട്വന്റിഫാറിനോട് കഴിഞ്ഞ ദിവസം വ്യക്തമാക്കി. പരാതി നൽകിയിട്ടും പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും ആരോപിച്ചു.

സാകേത് കോടതിയുടെ ഇടപെടലിനെ തുടർന്നാണ് പീഡനത്തിനിരയായ കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തത്. ഇതിനിടയിൽ സാകേത് കോടതിയിൽ പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇതിനെ തുടർന്നാണ് പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക് നീങ്ങിയത്. അതിനിടെ പ്രതിക്കായി ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തേടി കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് വയനാട്ടിൽ എത്തിയെന്നാണ് വിവരം. പ്രതി നിലവിൽ ഒളിവിലാണ്.

Story Highlights pocso case, delhi highcourt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top