Advertisement

ബോർഡിനെതിരെ നിയമനടപടി എടുക്കാൻ കായിക മന്ത്രി ഇടപെടുന്നു; ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പ്രതിസന്ധി രൂക്ഷം

September 29, 2020
Google News 2 minutes Read
South African Cricket Minister

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പ്രതിസന്ധി രൂക്ഷം. ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ടതിനു പിന്നാലെ ബോർഡിനെതിരെ നിയമനടപടി എടുക്കാൻ കായിക മന്ത്രി ഇടപെടണമെന്ന് സൗത്ത് ആഫ്രിക്കൻ സ്പോർട്സ് കോൺഫെഡറേഷൻ ആന്റ് ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടു. സൗത്ത് ആഫ്രിക്കൻ സ്പോർട്സ് കോൺഫെഡറേഷൻ ആന്റ് ഒളിമ്പിക് കമ്മിറ്റി തന്നെയാണ് ബോർഡിനെ പിരിച്ചുവിട്ടത്.

ബോർഡിലെ കെടുകാര്യസ്ഥതയെപ്പറ്റി അന്വേഷണം നടത്താൻ ശ്രമിച്ചപ്പോൾ കടുത്ത എതിർപ്പ് അനുഭവിക്കേണ്ടി വന്നു എന്ന് സ്പോർട്സ് കോൺഫെഡറേഷൻ ആന്റ് ഒളിമ്പിക് കമ്മിറ്റി പറയുന്നു. അതുകൊണ്ട് തന്നെ വിഷയത്തിൽ കായികമന്ത്രി ഇടപെടണമെന്നാണ് അവരുടെ ആവശ്യം.

Read Also : ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ സർക്കാർ ഏറ്റെടുത്തു; ടീമിനെ ഐസിസി വിലക്കാൻ സാധ്യത

കുറച്ചു കാലങ്ങളായി തുടരുന്ന ബോർഡിൻ്റെ കെടുകാര്യസ്ഥതയുടെയും സാമ്പത്തിക തിരിമറികളുടെയും അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ബോർഡിനെ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ടീമിൽ വർണ വെറി നിലനിൽക്കുന്നുണ്ടെന്ന മുൻ താരങ്ങളുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് ക്രിക്കറ്റ് സൗത്താഫ്രിക്കയെ പിരിച്ചുവിട്ടത്. ബോർഡിൻ്റെ ആക്ടിങ് സിഇഒ അടക്കം ഭരണച്ചുമതലയിലുള്ള മുഴുവൻ പേരോടും മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നടപടിയോടെ ടീമിനെ ഐസിസി വിലക്കാനുള്ള സാധ്യതയ്ക്കാണ് വഴിതെളിഞ്ഞിരിക്കുന്നത്.

Story Highlights Crisis In South African Cricket Sports Minister Asked To Launch Legal Proceedings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here